
മൂന്നാര്‍: മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള വഴിയോര വില്‍പ്പന ശാലകള്‍ ഒഴിപ്പിക്കാന്‍ നടപടി വേണമെന്ന ആവശ്യവുമായി മൂന്നാറിലെ വ്യാപാരി സംഘടനകള്‍ രംഗത്ത്. മൂന്നാറിലും പരിസര പ്രദേശങ്ങളിലും വര്‍ധിച്ചു വരുന്ന വഴിയോര വില്‍പ്പനശാലകള്‍ക്കെതിരെയും ഗതാഗതകുരുക്കിനും അനധികൃത പാര്‍ക്കിംനെതിരെയുമാണ് മൂന്നാറിലെ വ്യാപാരി സംഘടനകള്‍ രംഗത്ത് വന്നിട്ടുള്ളത്.
മൂന്നാറിന്റെ വികസനവുമായി ബന്ധപ്പെട്ട് ചേരുന്ന ട്രാഫിക് കമ്മിറ്റിയില്‍ ഉള്‍പ്പെടെ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാതെ പോകുന്നുവെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. മൂന്നാറിലും പരിസര പ്രദേശങ്ങളിലും ദിവസവും വഴിയോര വില്‍പ്പന പെരുകി വരികയാണ്. ഇത് നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. വഴിയോര വില്‍പ്പനയും പാര്‍ക്കിംഗ് പ്രശ്‌നങ്ങളും മൂന്നാറിന്റെ വ്യാപാര മേഖലക്ക് തിരിച്ചടിയാകുന്നുവെന്നും വ്യാപാരി സംഘടനകള്‍ പറഞ്ഞു. ജിഎസ്ടി, വാടക, ജീവനക്കാരുടെ ശമ്പളം, വൈദ്യുതി ബില്ല് എന്നിവ നല്‍കി കച്ചവടം നടത്തുന്ന വ്യാപാരികള്‍ മുമ്പോട്ട് പോകാന്‍ പാടുപെടുകയാണ്.
തകൃതിയായി നടക്കുന്ന വഴിയോര വില്‍പ്പന കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. പല വ്യാപാര ശാലകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ വേണമെന്നും അല്ലാത്തപക്ഷം പ്രതിഷേധവുമായി രംഗത്ത് വരേണ്ടി വരുമെന്നും നേതാക്കളായ സി കെ ബാബുലാല്‍, എസ് കെ ഗണേശന്‍, സാജു വര്‍ഗീസ്, എസ് രാമരാജ്, ജുനൈദ് റഹ്മാന്‍, അരുണ്‍ലാല്‍, സി എച്ച് ജാഫര്‍, എസ് സജീവ് എന്നിവര്‍ മൂന്നാറില്‍ പറഞ്ഞു.