
അടിമാലി: മച്ചിപ്ലാവ് കൊരങ്ങാട്ടി റോഡിലെ കൊടും വളവില്‍ കഴിഞ്ഞ മഴയത്ത് ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്യാന്‍ നടപടി വേണമെന്നാവശ്യം. ദിവസങ്ങള്‍ക്ക് മുമ്പ് പെയ്ത കനത്ത മഴയിലായിരുന്നു കുരങ്ങാട്ടി മച്ചിപ്ലാവ് റോഡിലെ കൊടും വളവില്‍ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണത്. പാതയോരത്തു നിന്നും മണ്‍തിട്ടയുടെ ഭാഗം ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. ഈ മണ്ണ് നീക്കം ചെയ്യാത്തതാണിപ്പോള്‍ പരാതിക്കിടവരുത്തിയിട്ടുള്ളത്.മണ്ണ് പാതയോരത്ത് കൂടിക്കിടക്കുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ക്ക് അസൗകര്യമാകുന്നുവെന്നാണ് പരാതി. കുത്തനെ കയറ്റവും കൊടും വളവും നിറഞ്ഞ ഭാഗമാണ് ഇവിടം. തൊട്ടരികില്‍ വരുമ്പോള്‍ മാത്രമേ മണ്ണിടിഞ്ഞ് പാതിയില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെടുകയൊള്ളു. വാഹനം പെട്ടന്ന് വെട്ടിച്ച് മാറ്റാന്‍ ശ്രമിക്കുന്നത് അപകടത്തിന് ഇടവരുത്തും.മൂന്നാറിലേക്കും മാങ്കുളത്തേക്കുമൊക്കെയെത്തുന്ന വിനോദ സഞ്ചാര വാഹനങ്ങള്‍ കൂടി അധികമായി ഇതുവഴി എത്തിതുടങ്ങിയിട്ടുള്ള സാഹചര്യത്തില്‍ കൂടിയാണ് മണ്ണ് നീക്കി അപകട സാധ്യത ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.