സാമൂഹ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനക്ക് മാങ്കുളം ഗ്രാമ പഞ്ചായത്ത് മുൻപ്രസിഡന്റ് മാത്യു ജോസിന് അവാർഡ്

അടിമാലി : വിദ്യാഭ്യാസ പരിശീലന രംഗത്ത് പ്രവർത്തിക്കുന്ന എഡിഫൈസ് ഇന്ത്യ ( pvt ) ലിമിറ്റഡ് എന്ന സ്ഥാപനവും, ബ്രില്ലിയന്റ് ഇന്ത്യ സെന്റർ ഓഫ് എക്സ്സെലെൻസും ചേർന്നാണ് വിവിധ രംഗങ്ങളിൽ പ്രഗത്ഭ്യം തെളിയിച്ചവർക്ക് അവാർഡ് നൽകുന്നു. ഈ അവാർഡ് തിരഞ്ഞെടുക്കപ്പെട്ട മാങ്കുളം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാത്യു ജോസിന് 31ന് എറണാകുളത്തു നടക്കുന്ന പരിപാടി അവാർഡ് വിതരണം ചെയ്യും. 2000-2005 കാലഘട്ടത്തിൽ മാങ്കുളം ഗ്രാമപഞ്ചായത് പ്രസിഡന്റ് ആയിരിക്കെ ഒരു അവികസിത ഗ്രാമത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ, ആദിവാസികൾക്കിടയിൽ നടത്തിയ സാക്ഷരത പ്രവർത്തനം, പഞ്ചായത്ത് രാജ് നിയമത്തിൽ ആർജ്ജിച്ച പ്രവീണ്യം കർഷക വിഷയങ്ങളിൽ നടത്തുന്ന ഇടപെടൽ എന്നിവ പരിഗണിച്ചാണ് ലൈഫ് ടൈം അച്ചീവേമെന്റ് അവാർഡിന് മാത്യു ജോസിനെ തിരഞ്ഞെടുത്തത്. കർഷക പ്രശ്നങ്ങളിലെ സ്വതന്ത്ര ഇടപെടൽ വിലയിരുത്തി ആം അദ്മി പാർട്ടി മാത്യു ജോസിനെ കേരളത്തിലെ കർഷക വിൻഗിന്റെ സംസ്ഥാന കോർഡിനേറ്റർ ആയി നിയമിച്ചിരുന്നു