
അടിമാലി: അടിമാലി എസ് എന്‍ പടി സ്വദേശിനിയായ വീട്ടമ്മ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു.കളരിക്കല്‍ വീട്ടില്‍ സന്തോഷിന്റെ ഭാര്യ ഉഷ സന്തോഷാണ് കഴുത്തില്‍ രൂപം കൊണ്ടിട്ടുള്ള മുഴകള്‍ നീക്കം ചെയ്യുന്നതിനായി കരുണവറ്റാത്ത മനസ്സുകളുടെ സഹായം തേടുന്നത്. നാലര വര്‍ഷം മുമ്പാണ് നാല്‍പ്പത്തിയേഴുകാരിയായ ഉഷയുടെ അര്‍ബുധ രോഗ ബാധ തിരിച്ചറിയുന്നത്. തിരുവനന്തപുരം ആര്‍ സി സിയിലും കോട്ടയത്തുമായി ഉഷയുടെ തുടര്‍ ചികിത്സകള്‍ നടന്നു. സാമ്പത്തിക പരാധീനതകള്‍ക്കിടയിലൂടെയായിരുന്നു ഉഷയുടെയും കൂലിവേലക്കാരനായ സന്തോഷിന്റെയും ജീവിതം. ഉഷക്കും കുടുംബത്തിനുമായി ചില സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ അടിമാലി എസ് എന്‍ പടിയില്‍ വാടക്കക്ക് എടുത്ത് നല്‍കിയ വീട്ടിലാണ് ഇപ്പോഴത്തെ ഇവരുടെ ജീവിതം.
അര്‍ബുധ ചികിത്സയുമായി ഉഷയും സന്തോഷും മുമ്പോട്ട് പോകവെയാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഉഷയുടെ കഴുത്തില്‍ രണ്ട് മുഴകള്‍ രൂപപ്പെട്ടത്. ഇതോടെ ചികിത്സക്കായി കൂടുതല്‍ പണം കണ്ടെത്തേണ്ടുന്ന വിഷമ സന്ധിയിലായി കുടുംബം. മുഴകളില്‍ ഒന്ന് നീക്കം ചെയ്തു. രണ്ടാമത്തെ മുഴ കൂടി നീക്കം ചെയ്യണമെങ്കില്‍ മൂന്ന് ലക്ഷത്തോളം രൂപ കണ്ടത്തേണ്ടതായി വരും. കൂലിവേലക്കാരനായ സന്തോഷിന് സ്വരുക്കൂട്ടാവുന്നതിലും അപ്പുറത്താണീ തുക.ഈ സാഹചര്യത്തിലാണ് തുടര്‍ ചികിത്സക്കായി ഉഷ സുമനസ്സുകളുടെ സഹായം തേടുന്നത്.ഉഷയുടെ തുടര്‍ചികിത്സക്കായി കരുണ വറ്റാത്ത മനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നതായി അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം മിനി ലാലു പറഞ്ഞു.
ചികിത്സാ ചിലവിനും കുടുംബ ചിലവിനുമൊപ്പം പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മകളുടെ പഠനത്തിനും പ്രതിസന്ധികള്‍ക്കിടയില്‍ ഈ കുടുംബം പണം കണ്ടെത്തണം.ഏറ്റവും അടുത്ത ദിവസങ്ങളില്‍ മുഴ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശമാണ് ഡോക്ടര്‍മാര്‍ നല്‍കിയിട്ടുള്ളത്.ജീവിതത്തിലേക്ക് തിരികെ നടക്കാന്‍ കരുണവറ്റാത്ത മനസ്സുകളുടെ സഹായമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉഷയും കുടുംബവും ഒപ്പം ഈ കുടുംബത്തിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്നവരുമുള്ളത്.സുമനസ്സുകള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടിമാലി ബ്രാഞ്ചിലുള്ള 67220071428 എന്ന അക്കൗണ്ട് നമ്പരിലോ 7025156748 എന്ന ഗൂഗിള്‍ പേ നമ്പരിലോ പണം നിക്ഷേപിക്കാവുന്നതാണ്.