കിംങ്ങ് ആന്‍ഡ് ക്യൂന്‍ ലേഡീസ് ഫാന്‍സി സ്റ്റോര്‍ ആന്റ് ജെന്റ്‌സ് സ്റ്റോര്‍ അടിമാലിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

അടിമാലി: ഫാഷന്‍ രംഗത്ത് വിപുലമായ ശേഖരവുമായി കിംങ്ങ് ആന്‍ഡ് ക്യൂന്‍ ലേഡീസ് ഫാന്‍സി സ്റ്റോര്‍ ആന്റ് ജെന്റ്‌സ് സ്റ്റോര്‍ അടിമാലിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.ടെലിവിഷന്‍ താരം ബിനു അടിമാലി സ്റ്റാര്‍ മാജിക് താരങ്ങളായ ശ്രീവിദ്യ മുല്ലശ്ശേരി, അനുമോള്‍ എന്നിവര്‍ ചേര്‍ന്ന് ഷോപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മാറുന്ന ഫാഷന്‍ ലോകത്തിനും സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്കും അനുസരിച്ച് എല്ലാവിധ ലേഡീസ് ഫാന്‍സി ഐറ്റംസും കോസ്മെറ്റിക്സ്, റെന്റല്‍ ഓര്‍ണമെന്റ്സ്, ജെന്‍സ് ക്ലോതിംങ്ങ്സും മനസ്സറിഞ്ഞ് തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കുകയാണ് കിംങ്ങ് ആന്‍ഡ് ക്യൂന്‍.ലേഡീസ് ഫാന്‍സി സ്റ്റോറിന്റെ ഉദ്ഘാടനം സ്റ്റാര്‍ മാജിക് താരങ്ങളായ ശ്രീവിദ്യ മുല്ലശ്ശേരി, അനുമോള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ജെന്റ്‌സ് സ്റ്റോറിന്റെ ഉദ്ഘാടനം ടെലിവിഷന്‍ താരം ബിനു അടിമാലി നിര്‍വ്വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ കെ ആര്‍, വിനോദ്, സാന്റി മാത്യു, ത്രിതല പഞ്ചായത്തംഗങ്ങള്‍, അടിമാലിയിലെ സാമൂഹിക, സാംസ്‌ക്കാരിക, രാഷ്ട്രീയ രംഗത്തെ ആളുകളും പങ്കെടുത്തു.

ഏറ്റവും മിതമായ നിരക്കില്‍ വിപുലമായ ശേഖരമാണ് കിംങ്ങ് ആന്‍ഡ് ക്യൂനില്‍ മാനേജ്‌മെന്റ് തയ്യാറാക്കിയിട്ടുള്ളത്.ഉദ്ഘാടനത്തോടും ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളോടും അനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഷോപ്പില്‍ ഒരുക്കിയിട്ടുണ്ട്.അടിമാലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ പുത്തയത്ത് ബില്‍ഡിംഗിലാണ് കിംങ്ങ് ആന്‍ഡ് ക്യൂന്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്.