
അടിമാലി : മെച്ചപ്പെട്ട വില ഉണ്ടായിട്ടും ഉത്പാദനമില്ലാത്തതിന്റെ നിരാശയിലാണ് ഹൈറേഞ്ചിലെ ജാതി കര്‍ഷകര്‍. വേണ്ട രീതിയില്‍ ജാതി മരങ്ങളില്‍ കായ പിടുത്തം ഇല്ലാത്തതാണ് കര്‍ഷകര്‍ക്ക് നിരാശ സമ്മാനിക്കുന്നത്. പോയ വര്‍ഷം മെച്ചപ്പെട്ട വിളവ് ലഭിച്ചിരുന്നുവെന്നും നിലവിലെ സ്ഥിതിയെങ്കില്‍ വരും വര്‍ഷം ജാതിക്കായുടെ ഉത്പാദനത്തില്‍ ഇടിവ് സംഭവിക്കുമെന്നും കര്‍ഷകര്‍ പറയുന്നു. ജാതി കായ്ക്കും ജാതി പത്രിക്കും മെച്ചപ്പെട്ട വില കമ്പോളത്തില്‍ ലഭിക്കുന്നുണ്ട്. ഒരു വിളവെടുപ്പ് സീസണ് അവസാനിച്ച് അടുത്ത വിളവെടുപ്പ് സീസണിലേക്ക് മരങ്ങളില്‍ തിരിയിടുകയും കായ് പിടുത്തം ഉണ്ടാവുകയും ചെയ്യേണ്ടുന്ന സമയമാണിത്. പോയ വര്‍ഷം മെച്ചപ്പെട്ട വിളവ് ലഭിച്ചിരുന്നുവെന്നും നിലവിലെ സ്ഥിതിയെങ്കില്‍ വരും വര്‍ഷം ജാതിക്കായുടെ ഉത്പാദനത്തില്‍ ഇടിവ് സംഭവിക്കുമെന്നുമാണ് കര്‍ഷകരുടെ വാദം.
ജാതി മരങ്ങളില്‍ ഉണ്ടാകുന്ന കായ്കള്‍ പൊഴിഞ്ഞ് പോകുന്ന സ്ഥിതിയും ഉണ്ട്. പ്രളയാനന്തരം ജാതി മരങ്ങളില്‍ ഉത്പാദനം കുറഞ്ഞിരുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. എന്നാല്‍ പോയ വര്‍ഷം മെച്ചപ്പെട്ട വിളവ് ഒട്ടുമിക്ക കര്‍ഷകര്‍ക്കും ലഭിച്ചിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന വില കൊണ്ട് വിപണിയില്‍ ഉത്പന്നമെത്തിക്കാന്‍ ഇല്ലാത്തതിനാല്‍ കാര്യമായ പ്രയോജനമില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.