
അടിമാലി: പൊട്ടൻകാട് സർവീസ് സഹകരണ ബാങ്കിനെ സാമ്പത്തിക തകർച്ചയിൽ നിന്നും രക്ഷിക്കുവാൻ എന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ് ബൈസൺ വാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധ സമരം സംഘടിപ്പിച്ചു. ബാങ്കിന് മുന്നിൽ നടന്ന ഉപരോധ സമരം കെപിസിസി മെമ്പർ എ പി ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ബാങ്കിലെ സ്വചനപക്ഷപാതം അവസാനിപ്പിക്കുക, സാധാരണക്കായ കർഷകർക്ക് അവിശ്യമായ ലോൺ അനുവദിക്കുക, എല്ലാവർക്കും ബാങ്ക് അംഗത്വം നൽകുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധ സമരം സംഘടിപ്പിച്ചത്.
നിലവിൽ ബാങ്കിലെ താൽക്കാലിക ജീവനക്കാരായി നിയമിക്കുന്നതും ലോൺ നൽകുന്നതും ഇടതുപക്ഷ അനുഭാവികൾക്ക് മാത്രമാണെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ബാങ്കിനു മുന്നിലേക്ക് ഉപരോധ സമരം സംഘടിപ്പിച്ചത് . ഉപരോധ സമരത്തിൽ ബൈസന്മാരും മണ്ഡലം പ്രസിഡന്റ് തോമസ് നിരവത്ത് പറമ്പിൽ അധ്യക്ഷത വഹിച്ചു . വി.ജെ ജോസഫ് , ബേബി മുണ്ടപ്ലാക്കൽ, അലോഷി തിരുതാളിൽ, ഡാനി വേരംപ്ലാക്കൽ, ഷാന്റി ബേബി തുടങ്ങി നേതാക്കൾ പങ്കെടുത്തു .