
അടിമാലി: ജൈവ മാലിന്യ സംസ്ക്കരണ സര്‍വ്വേയുടെ ജില്ലാതല ഉദ്ഘാടനം കുഞ്ചിത്തണ്ണി ഇരുപതേക്കറില്‍ നടന്നു. എം എം എല്‍ എ എം എം മണിയുടെ വീട്ടിലെത്തി വിവരശേഖരണം നടത്തിയായിരുന്നു പരിപാടി തുടക്കം കുറിച്ചത്. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ജൈവമാലിന്യ സംസ്ക്കരണ സര്‍വ്വേ നടക്കുന്നത്. നിലവില്‍ മാലിന്യ ശേഖരണ സംസ്ക്കരണ മേഖലയില്‍ ഹരിത കര്‍മ്മ സേന മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തുന്നുണ്ട്. നൂറ് ശതമാനം വീടുകളും സ്ഥാപനങ്ങളും ഹരിത കര്‍മ്മ സേനയുടെ പരിധിയില്‍ കൊണ്ടുവരാന്‍ സര്‍വ്വേ നടപടികള്‍ സഹായിക്കും. ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയിച്ചന് കുന്നേല്‍, ഗ്രാമപഞ്ചായത്തംഗം ബിന്ദു മനോഹരന്, ജി ഷിബു, സി ഡി എസ് ചെയര്‍പേഴ്സണ്‍ രമ്യ റോബി, സി ഡി എസ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.