
അടിമാലി : 7 കിലോ കഞ്ചാവുമായി ഒഡീഷാ സ്വദേശികളായ രണ്ടു പേരെ അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സംഘം അറസ്റ്റ് ചെയ്തു. ഒഡീഷാ സ്വദേശികളായ നിര്‍മ്മല്‍ ബിഷോയ്, നാരായണ്‍ ബിഷോയ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാജാക്കാട് ഭാഗത്ത് ചില്ലറ വില്‍പ്പനക്കായി പ്രതികള്‍ കഞ്ചാവ് എത്തിച്ചതായാണ് നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി നാര്‍ക്കോട്ടിക് സംഘം പ്രതികളെ നിരീക്ഷിച്ച് വരികയായിരുന്നു. അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മനൂപ് വി പിയുടെ നേത്വത്തിലുള്ള സംഘമാണ് രാജാക്കാട് കെ എസ് ഇ ബി ഓഫീസിന് സമീപത്തു നിന്നും കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ പക്കല്‍ നിന്നും 7 കിലോ കഞ്ചാവും കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി നാര്‍ക്കോട്ടിക് സംഘം പ്രതികളെ നിരീക്ഷിച്ച് വരികയായിരുന്നു. പ്രതികളെ അടിമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.