KeralaLatest NewsLocal news
മലയോര മേഖലയില്‍ ഈ സര്‍ക്കാരിനെതിരെ പ്രതിഷേധത്തിന്റെ വലിയ കൊടുങ്കാറ്റായി മലയോര സമരജാഥ മാറും; എം പി അഡ്വ. ഡീന്‍ കുര്യാക്കോസ്

അടിമാലി: ഇടതുപക്ഷ സര്‍ക്കാര്‍ ഈ നാടിനോട് കാണിക്കുന്ന ചിറ്റമ്മ നയത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന മലയോര സമരജാഥ അടുത്തമാസം 1ന് ജില്ലയില്‍ പ്രവേശിക്കുന്നതെന്ന് എം പി അഡ്വ. ഡീന്‍ കുര്യാക്കോസ്. സമ്പൂര്‍ണ്ണമായ നിശ്ചലാവസ്ഥയിലാണ് ഇടുക്കി ജില്ല ഇപ്പോള്‍ കഴിഞ്ഞ് കൂടുന്നത്. ആളുകള്‍ക്ക് മേല്‍ കൂച്ചുവിലങ്ങിടുന്ന ഒരു രീതിയാണ് ഇടതു സര്‍ക്കാര്‍ ഇവിടെ അനുവര്‍ത്തിച്ചിരിക്കുന്നത്.മലയോര മേഖലയില്‍ ഈ സര്‍ക്കാരിനെതിരെ പ്രതിഷേധത്തിന്റെ വലിയ കൊടുങ്കാറ്റായി മലയോര സമരജാഥ മാറുമെന്നും എം പി അടിമാലിയില്‍ വ്യക്തമാക്കി.