മൂന്നാര്‍ ബോഡിമെട്ട് റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 8 കോടി രൂപ അനുവദിച്ചു;അഡ്വ. ഡീന്‍ കുര്യാക്കോസ്

അടിമാലി: നിര്‍മ്മാണം പൂര്‍ത്തീകരിച്ച ദേശിയപാതയുടെ ഭാഗമായ മൂന്നാര്‍ ബോഡിമെട്ട് റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 8 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതായി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് അറിയിച്ചു.ഏതാനും നാളുകള്‍ക്ക് മുമ്പാണ് ദേശിയപാതയുടെ ഭാഗമായ മൂന്നാര്‍ ബോഡിമെട്ട് റോഡിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടന്നത്.പിന്നീട് മഴക്കാലത്ത് പാതയില്‍, മൂന്നാര്‍ പോലീസ് സ്റ്റേഷന് പരിസരത്ത് വെള്ളക്കെട്ടുണ്ടാവുകയും ഇത് പരിഹരിക്കാന്‍ നടപടി വേണമെന്ന ആവശ്യം ഉയരുകയും ചെയ്തിരുന്നു.ഇത്തരത്തില്‍ റോഡില്‍ പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായിട്ടാണ് 8 കോടി രൂപ തുക അനുവദിച്ചിട്ടുള്ളത്.നിര്‍മ്മാണ ജോലികളുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായും നിര്‍മ്മാണ ജോലികള്‍ വൈകാതെ തുടങ്ങുമെന്നും എം പി വ്യക്തമാക്കി.മഴക്കാലത്ത് ദേശിയപാതയുടെ ചില ഭാഗങ്ങളില്‍ നേരിയ തോതില്‍ മണ്ണിടിഞ്ഞും മറ്റും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.ഇത്തരത്തില്‍ പൂര്‍ത്തീകരിക്കപ്പെടേണ്ട അറ്റകുറ്റപ്പണികള്‍ക്കായി അനുവദിക്കപ്പെട്ടിട്ടുള്ള തുക വിനിയോഗിക്കും.