KeralaLatest NewsLocal news
വന്യജീവി വിഷയത്തില്‍ സര്‍ക്കാരിനെതിരെയും വനംവകുപ്പിനെതിരെയും വിമര്‍ശനവുമായി എം പി അഡ്വ. ഡീന്‍ കുര്യക്കോസ്

അടിമാലി: വന്യജീവി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും വനംവകുപ്പിനെതിരെയും വിമര്‍ശനവുമായി എം പി അഡ്വ. ഡീന്‍ കുര്യക്കോസ്.സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വന്യജീവിയാക്രമണത്തില്‍ ഇനിയും മനുഷ്യജീവനുകള്‍ പൊലിയുന്ന സാഹചര്യമുണ്ടാകുമെന്ന് എം പി പറഞ്ഞു.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്.ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ബാധ്യതയില്‍ നിന്ന് വനംവകുപ്പ് ഒഴിഞ്ഞ് നില്‍ക്കുകയാണെന്നും എം പി അടിമാലിയില്‍ ആരോപിച്ചു.