
അടിമാലി: അടിമാലി ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എരുമേലി സ്വദേശിയും ഇപ്പോൾ അടിമാലി വാളറയിൽ വാടകക്ക് താമസിക്കുകയും ചെയ്യുന്ന അരവിന്ദൻ(24) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം . എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന അരവിന്ദൻ സഞ്ചരിച്ച ബൈക്ക് മൂന്നാറിലേക്ക് വന്നിരുന്ന കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ . അടിമാലി പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു