അടിമാലി ശാന്തഗിരി മഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഈ മാസം 18 മുതല്‍

അടിമാലി: അടിമാലി ശാന്തഗിരി മഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഈ മാസം 18 മുതല്‍ 27 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.18ന് വൈകിട്ട് 6നും 6.30നും ഇടയില്‍ ക്ഷേത്രം തന്ത്രി പൂത്തോട്ട ലാലന് തന്ത്രി, ക്ഷേത്രം മേല്‍ശാന്തി മഠത്തുംമുറി അജിത്ത് ശാന്തിയുടെയും കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. ഉത്സവാഘോഷങ്ങള്ക്കായുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ച് വരികയാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ഇത്തവണയും ക്ഷേത്രത്തില്‍ പത്ത് ദിവസവും അന്നദാനം ക്രമീകരിച്ചിട്ടുണ്ട്.എല്ലാ ദിവസവും പതിവ് ക്ഷേത്ര പൂജകള്‍ക്ക് പുറമെ പ്രത്യേക പൂജാ ചടങ്ങുകളും ക്ഷേത്രത്തില്‍ നടക്കും. 24ന് വൈകിട്ട് ചാറ്റുപാറ മൂകാംബിക നഗറില്‍ നിന്നും താലപ്പൊലിഘോഷയാത്ര ആരംഭിക്കും.
25ന് പള്ളിവേട്ട മഹോത്സവം നടക്കും.26ന് മഹാശിവരാത്രി ആറാട്ട് മഹോത്സവം നടക്കും. 27ന് രാവിലെ പിതൃപൂജകളും പിത്യതര്പ്പണവും നടക്കും. ഉത്സവാഘോഷത്തിന്റെ ഭാഗമായി എല്ലാ ദിവസവും ക്ഷേത്രത്തില്‍ വിപുലമായ കലാപരിപാടികളും ക്രമീകരിച്ചിട്ടുള്ളതായി ക്ഷേത്രം പ്രസിഡന്റ് ദേവരാജന്‍, സെക്രട്ടറി അശോകന്, വൈസ് പ്രസിഡന്റ് കിഷോര്‍, പബ്ലിസിറ്റി ചെയര്മാന് സന്തോഷ് മാധവന് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.