
അടിമാലി: കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് അവഗണന കാണിക്കുന്നുവെന്നാരോപിച്ചാണ് സി പി എമ്മിന്റെ നേതൃത്വത്തില്‍ ഈ മാസം 25ന് കട്ടപ്പന ഹെഡ് പോസ്റ്റോഫീസിന് മുമ്പില്‍ ഉപരോധ സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഇതിന് മുന്നോടിയായിട്ടാണ് സിപിഎം അടിമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചരണ കാല്‍നട ഏരിയാ ജാഥക്ക് രൂപം നല്‍കിയിട്ടുള്ളത്. പഴംമ്പള്ളിച്ചാലില്‍ നിന്നും ആരംഭിച്ചിട്ടുള്ള ജാഥ 22 വരെ പര്യടനം നടത്തും.ജാഥ പഴംമ്പിള്ളിച്ചാലില് സി പി എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
ചാണ്ടി പി അലക്സാണ്ടറാണ് ജാഥാ ക്യാപ്റ്റന്‍.കെ ആര് ജയന് വൈസ് ക്യാപ്റ്റനും കെ ബി വരദരാജന് ജാഥ മാനേജരുമാണ്.യോഗത്തില്‍ പി എം ജോയി അധ്യക്ഷനായി. ജില്ല കമ്മിറ്റിയംഗം ടി കെ ഷാജി, എം എം ഷിജു എന്നിവര്‍ സംസാരിച്ചു. ഇന്ന് പള്ളിവാസല്‍ മേഖലയില്‍ പര്യടനം നടത്തിയ ജാഥ 20 ന് വെള്ളത്തൂവല്‍ പഞ്ചായത്ത്, 21ന് മാങ്കുളം പഞ്ചായത്ത്, 22ന് അടിമാലി പഞ്ചായത്ത് മേഖലകളില്‍ എത്തും.ഇരുമ്പുപാലത്ത് ജാഥയുടെ സമാപനം സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ജയചന്ദ്രന് ഉദ്ഘാടനം ചെയ്യും.