
മൂന്നാര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റിലായി.മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റില്‍ വെസ്റ്റ് ഡിവിഷന്‍ സ്വദേശിയാണ് പോലീസിന്റെ പിടിയിലായത്. കഴുത്തിന് ഗുരുതരമായി വെട്ടേറ്റ ഇയാളുടെ ഭാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയും ഭാര്യയും തമ്മില്‍ കുടുംബ വഴക്ക് പതിവാണ്. ചൊവ്വാഴ്ച്ച കൊളുന്ത് എടുക്കാന്‍ പോയ ഭാര്യയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം പ്രതി ആയുധമുപയോഗിച്ച് കഴുത്തിന് വെട്ടുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇവരുടെ ബഹളം കേട്ടെത്തിയ അയല്‍വാസികളാണ് പരിക്കേറ്റ പ്രതിയുടെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് നടത്തിയ തിരച്ചിലിലാണ് അറസ്റ്റു ചെയ്തത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു. മൂന്നാര്‍ എസ്എച്ച്ഒ രാജന്‍.കെ.അരമന, എസ്‌ഐമാരായ അജേഷ് കെ.ജോണ്‍, ഇബ്രാഹിം, പങ്കജ് കൃഷ്ണണ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.