
അടിമാലി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ദേവികുളം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടിമാലി സബ് ട്രഷറിക്ക് മുമ്പിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി. ജൂലൈ 1 കരിദിനമായി ആചരിച്ചാണ് കെ എസ് എസ് പി എ പ്രകടനവും വിശദീകരണയോഗം നടത്തിയത്. മുൻകാലങ്ങളിൽ അഞ്ചു വർഷത്തിലൊരിക്കൽ പെൻഷൻ ശമ്പള പരിഷ്കരണം നടപ്പിലാക്കിയിരുന്നു. ഇതനുസരിച്ച് 2024 ജൂണിൽ നടക്കേണ്ട ശമ്പള പെൻഷൻ പരിഷ്കരണത്തിന് യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് കരിദിനമായി ആചരിച്ചു പ്രകടനം നടത്തിയത് . യോഗം ജില്ലാ സെക്രട്ടറി പി എം ജോയ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു .