
ഇടുക്കിയിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 2 കിലോയിലധികം കഞ്ചാവുമായി കൊല്ലം സ്വദേശി തൗഫീഖ്(45) എന്നയാളെ അറസ്റ്റ് ചെയ്തു. ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ.ടി യുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഷാജി ജെയിംസ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സിജുമോൻ.കെ.എൻ, ജലീൽ.പി.എം, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ്.പി.ജോസഫ്, ആൽബിൻ ജോസ്, അജിത്.ടി.ജെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശശി.പി.കെ എന്നിവർ പങ്കെടുത്തു.