‘ തിരുവനന്തപുരത്ത് ബിജെപിക്ക് ഒരു മേയറെ കൊടുത്തതിന്റെ ക്രെഡിറ്റ് സിപിഐഎമ്മിന്’ ; കെ സി വേണുഗോപാല്‍

അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരെ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന ഫലമാണ് ഉണ്ടായിരിക്കുന്നതെന്ന് കെ സി വേണുഗോപാല്‍. ഇത് നിയമസഭാ തിരഞ്ഞെടുപ്പിലുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലും മികച്ച വിജയം നേടാനായി. ഒറ്റക്കെട്ടായിട്ടുള്ള പ്രവര്‍ത്തനമാണ് അത്യുജ്വലമായ വിജയത്തിന് പിന്നില്‍. മുഖ്യമന്ത്രിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റിനുള്ള ഫലമാണ് ജനം. നല്‍കിയിരിക്കുന്നത്. സര്‍ക്കാറിന് ഇനി ഒരിഞ്ചു മുന്നോട്ടു പോകാന്‍ കഴിയില്ല. കേരളത്തില്‍ യുഡിഎഫിന്റെ അതിശക്തമായ തിരിച്ചുവരവാണ് ഉണ്ടായിരിക്കുന്നത് – അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് ശബരിമല ഒരു പ്രശ്നമേ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ ബിജെപി വിജയത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സിപിഎമ്മിന്റെ ഔദാര്യത്തിലാണ് പലയിടത്തും ബിജെപി വിജയിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ബിജെപിക്ക് മേയറെ നല്‍കിയതിന്റെ ക്രെഡിറ്റ് സിപിഐഎമ്മിനാണ് – അദ്ദേഹം പറഞ്ഞു.



