
അടിമാലി: പഞ്ചായത്ത് പരിധിയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി അടിമാലി ഗ്രാമപഞ്ചായത്ത്.പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓടകളും കൈത്തോടുകളുമെല്ലാം ശുചീകരിക്കും.സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഈ മാസം 18, 19 തിയതികളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം പറഞ്ഞു.ആരോഗ്യവകുപ്പുമായി ചേര്‍ന്നാകും പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ടുപോകുക.ജലശോത്രസുകള്‍ മലിനമാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കും.

കൊതുകുകളും കൂത്താടികളും വളരുന്നതും പെരുകുന്നതും ഒഴിവാക്കാന്‍ വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും.ഉറവിടത്തില്‍ തന്നെ അവയെ നശിപ്പിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കും.മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ആളുകള്‍ സഹകരിക്കണമെന്ന് ഗ്രാമപഞ്ചായത്തധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ടൗണ്‍ ഭാഗത്തെ ഓടകളിലേക്കും ജലശ്രോതസുകളിലേക്കും മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്ന പ്രവര്‍ത്തനങ്ങളും നടന്ന് വരുന്നുണ്ട്.