Latest NewsSports

ഇന്ത്യ ഓസ്‌ട്രേലിയ നാലാം ടി20 ഇന്ന്; ഇരു ടീമുകള്‍ക്കും ജയിക്കണം

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടി20 ഇന്ന്. രാത്രി 7 മണിക്ക് റായ്പൂരിലാണ് മത്സരം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 21ന് മുന്നിലാണ്. ഇന്നത്തെ മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ കളി ജയിച്ച് പരമ്പര സമനിലയാക്കുകയാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം.

കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടി ടീമിന്റെ വിജയശില്പിയായ ഗ്ലെന്‍ മാക്‌സ്‌വല്‍ നാട്ടിലേക്ക് മടങ്ങിയത് ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടിയാണ്. അതേസമയം, മാക്‌സ്‌വെല്ലിന്റെ മടക്കം ഇന്ത്യക്ക് ആശ്വാസവുമാണ്. അവസാന രണ്ട് ടി20കള്‍ക്കായി ടീമിലെത്തിയ ശ്രേയാസ് അയ്യര്‍ നാലാം നമ്പറില്‍ തിലക് വര്‍മയ്ക്ക് പകരം കളിക്കും. അങ്ങനെയെങ്കില്‍ സൂര്യ അഞ്ചാം നമ്പറിലാവും. ടീമില്‍ തിരികെയെത്തിയ മുകേഷ് കുമാര്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ഇടം നേടും. ആവേശ് ഖാനെ പുറത്തിരുത്തി ദീപക് ചഹാറിനെ പരീക്ഷിക്കാനും സാധ്യതയുണ്ട്.

പ്രമുഖരൊക്കെ നാട്ടിലേക്ക് മടങ്ങിയതിനാല്‍ പുതുമുഖങ്ങളടങ്ങിയ ടീമാവും ഇന്ന് ഓസ്‌ട്രേലിയക്കായി ഇറങ്ങുക. ക്രിസ് ഗ്രീന്‍ ഇന്ന് അരങ്ങേറിയേക്കും. ബെന്‍ മക്ഡര്‍മോര്‍ട്ട്, ബെന്‍ ഡ്വാര്‍ഷുയിസ് എന്നിവരൊക്കെ ഇന്ന് കളിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!