ഓൺലൈൻ ട്രേഡിംഗിലൂടെ 1,63,00,000/- രൂപ തട്ടിയെടുത്ത കേസിൽ ഒരാൾകൂടി അറസ്റ്റിൽ

ഇടുക്കി : തൊടുപുഴ സ്വദേശിയിൽ നിന്നും ഓൺലൈൻ ട്രേഡിംഗിലൂടെ മികച്ച ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 1,63,00,000/- രൂപ വിവിധ അക്കൌണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ച് പണം തട്ടിയെടുത്ത എറണാകുളം പോത്താനിക്കാട്, അടിവാട്, പുത്തൻപുരക്കൽ ആദിൽ മീരാൻ(23)- നെ ഇടുക്കി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി ജില്ലാ പോലീസ് മേധാവി ശ്രീ. കെ.എം സാബു മാത്യു ഐ.പി.എസ്- ന്റെ നിർദ്ദേശാനുസരണം ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. കെ.ആർ. ബിജുവിന്റെ മേൽനോട്ടത്തിൽ, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ. സുരേഷ് വി.എ യുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇയാളുടെ പേരിൽ ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലായി മുപ്പത്തൊന്നോളം കേസ്സുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.