ആംബുലന്‍സ് സര്‍വ്വീസുമായി മൂന്നാറില്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന നൈറ്റ് ഗൈഡുകള്‍

മൂന്നാര്‍: മൂന്നാറിന്റെ ആരോഗ്യ രംഗത്തിന് കരുത്ത് പകരാന്‍ നിര്‍ധനരായവര്‍ക്കു വേണ്ടി ആംബുലന്‍സ് സര്‍വ്വീസുമായി മൂന്നാറില്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന നൈറ്റ് ഗൈഡുകള്‍. മൂന്നാറില്‍ അടിയന്തിര ഘട്ടങ്ങളില്‍ വിദഗ്ദ ചികിത്സ ലഭിക്കുവാന്‍ മണിക്കൂറുകള്‍ വേണ്ടി വരുന്ന സാഹചര്യത്തിലാണ് നിര്‍ധനരായ ആള്‍കള്‍ക്കു വേണ്ടിമൂന്നാറിലെ നൈറ്റ് ടൂറിസ്റ്റ് ഗൈഡുകള്‍ ആംബുലന്‍സ് സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ആംബുലന്‍സ് സര്‍വ്വീസിന്റെ ഉദ്ഘാടനം മുന്‍ എം എല്‍ എ എ കെ മണി നിര്‍വ്വഹിച്ചു. മൂന്നാറിലെ നൈറ്റ് ടൂറിസ്റ്റ് ഗൈഡുമാരുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെയാണ് ആംബുലന്‍സ് സേവനം യാഥാര്‍ത്ഥ്യമാക്കിയത്. ആംബുലന്‍സ് വാങ്ങുവാന്‍ ആവശ്യമായ പണം വിവിധ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഗൈഡുമാരുടെ നേതൃത്വത്തില്‍ സമാഹരിച്ചു.

ഡി ലെവല്‍ ഐ സി യു ആംബുലന്‍സ് ആണ് സജ്ജമാക്കിട്ടുള്ളത്. അത്യാവശ്യ ഘട്ടങ്ങളില്‍ ജീവന്‍ നിലനിര്‍ത്തുവാന്‍ ആവശ്യമായ സജ്ജീകരണങ്ങളും നവശാത ശിശുക്കള്‍ക്ക് വേണ്ടി വരുന്ന ക്രമീകരണവുമെല്ലാംആംബുലന്‍സില്‍ ഒരുക്കിയിട്ടുണ്ട്.