
മൂന്നാര്‍: അര്‍ഹതപ്പെട്ട ബിപിഎല്‍ കാര്‍ഡുകള്‍ അന്വേഷണം കൂടാതെ എപിഎല്‍ കാര്‍ഡാക്കിയെന്നാരോപിച്ച് സിപിഎം മറയൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേവികുളം താലൂക്ക് സപ്ലൈകോ ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മറയൂര്‍ മേഖലയില്‍ മാത്രം താമസിക്കുന്ന അറുപതോളം നിര്‍ധനരായ കുടുംബങ്ങളുടെ ബി പി എല്‍ റേഷന്‍ കാര്‍ഡുകള്‍ എപിഎല്‍ കാര്‍ഡുകളാക്കി മാറ്റിയെന്നാണ് ആക്ഷേപം. കൃത്യമായി അന്വേഷണം നടത്താതെ നിര്‍ധന കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സിപിഎം മറയൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേവികുളം താലൂക്ക് സപ്ലൈകോ ഓഫീസിഝനനു മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. സമരം സിപിഎം ജില്ലാ കമ്മറ്റിയംഗം എം ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു.
പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ മറയൂരിലെ റേഷന്‍ കടകള്‍ക്കു മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. ഇതില്‍ പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ദേവികുളത്തെ താലൂക്ക് സപ്ലൈകോ ഓഫീസിനു മുന്‍പില്‍ പ്രതിഷേധം നടന്നത്. ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായിട്ടില്ലെന്ന് കുടുംബങ്ങള്‍ പറയുന്നു. നാല് ദിവസത്തിനുള്ളില്‍ കൃത്യമായ അന്വേഷണം നടത്തി പ്രശ്‌ന പരിഹാരം കണ്ടെത്താമെന്ന ഉറപ്പിന്‍മേല്‍ പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിച്ചു. പ്രതിഷേധ സമരത്തില്‍ കെ എസ് കെ ടി യു ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എസ് മാത്യു, എസ് ചന്ദ്രന്‍, സി പി എം ലോക്കല്‍ കമ്മറ്റി സെക്രട്ടറി ചന്ദ്രന്‍ രാജാ,വി ഒ ഷാജി, ഈശ്വരന്‍, ജോബി, മിന്‍സി റോബിന്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.