
വിമാനയാത്രയില്‍ ഇനി വ്യത്യസ്തമായ ഭക്ഷണങ്ങളും പരീക്ഷിക്കാം. എയര്‍ ഇന്ത്യയക്ക് വേണ്ടി ഇന്‍ ഫ്‌ളൈറ്റ് ഡൈനിങ് ബ്രാന്‍ഡ് ആയ ഗോര്‍മേര്‍ കരാറൊപ്പിട്ടിരിക്കുകയാണ്. 2023 ജൂണ്‍ 22 മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് ഗോര്‍മേറിന്റെ ചൂടേറിയ ഭക്ഷണങ്ങള്‍ മുന്‍കൂട്ടി ബുക്കു ചെയ്യാനാകും. മശൃശിറശമലഃുൃല.ൈരീാ എന്ന എയര്‍ലൈനിന്റെ പുതിയ കോബ്രാന്‍ഡഡ് വെബ്‌സൈറ്റിലൂടെയാണ് ബുക്കിംഗ്.
മാസ്റ്റഴേ്‌സ് ഷെഫ് സ്‌പെഷ്യലുകള്‍, ലോകോത്തര വിഭവങ്ങള്‍, ഇന്ത്യന്‍ വിഭവങ്ങള്‍, ഓള്‍ ഡേ ബ്രേക്ഫാസ്റ്റ്, ഹെല്‍ത്തി ഡയബറ്റിക് ഫ്രണ്ട്‌ലി ഭക്ഷണങ്ങള്‍, ഫ്രഷ് ഫ്രൂട്ട്‌സ്, സാന്‍ഡ്‌വിച്ച് ഡെസര്‍ട്ട് തുടങ്ങി വൈവിധ്യങ്ങളായ മെനുവാണ് ഒരുക്കുന്നത്. പങ്കവെയ്ക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം, വൃത്തി, രുചി തുടങ്ങിയവയില്‍ മികച്ച നിലവാരം കാഴ്ചവെയ്ക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ത്യ, യുഎഇ, സിംഗപൂര്‍ എന്നിവിടങ്ങളിലെ ഫ്‌ളൈറ്റ് കിച്ചണുകളിലെ പ്രധാന ഷെഫുമാരുമായി സഹകരിക്കും.
എയര്‍ ഇന്ത്യ എക്‌സ്പ്രസിനൊപ്പം എയര്‍ ഏഷ്യ ഇന്ത്യ ഓപറേറ്റു ചെയ്യുന്ന വിമാനങ്ങളിലും ഗോര്‍മേറിന്റെ സ്‌പെഷ്യല്‍ മെനു ലഭ്യമാണ്. ആഭ്യന്തര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ യാത്രയുടെ 12 മണിക്കൂര്‍ മുന്‍പും അന്താരാഷ്ട്ര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ 24 മണിക്കൂര്‍ മുന്‍പുമാണ് ഭക്ഷണം ബുക്ക് ചെയ്യേണ്ടത്. എയര്‍ ഏഷ്യ ഇന്ത്യയുടെ ആഭ്യന്തര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ ഗോര്‍മേര്‍ സേവനം നിലവില്‍ ലഭ്യമാണ്.