
മൂന്നാര്‍: മൂന്നാറിലെ ജനവാസ മേഖലയില്‍ പടയപ്പയുടെ പരാക്രമം തുടരുന്നു.കഴിഞ്ഞ പത്തു ദിവസത്തോളമായി ചെണ്ടുവര, കുണ്ടള എന്നിവിടങ്ങളില്‍ ചുറ്റി തിരിഞ്ഞിരുന്ന പടയപ്പ സൈലന്റ് വാലി എസ്റ്റേറ്റിലെ ജനവാസ മേഖലയില്‍ എത്തി നാശം വരുത്തി. സൈലന്റുവാലി രണ്ടാം ഡിവിഷനില്‍ എത്തിയ പടയപ്പ പ്രദേശവാസിയായ ഭാസ്‌ക്കരന്റെ കൃഷികള്‍ നശിപ്പിച്ചു.പണം കടം വാങ്ങി ഭാസ്‌ക്കരന്‍ നടത്തിയ കൃഷിയാണ് കാട്ടാന ഇല്ലാതാക്കിയത്.

കൃഷിയുടെ വിളവെടുപ്പ് നടക്കാനിരിക്കെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.2500 ചുവടോളം ക്യാബേജ് കാട്ടാന ആക്രമണത്തില്‍ നശിച്ചു.ക്യാരറ്റ് കൃഷിക്കും ആന നാശം വരുത്തി.കൃഷി നശിച്ചതോടെ എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഭാസ്‌ക്കരന്‍.

കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കൃഷി നശിച്ചതോടെ ഭാസ്‌ക്കരന് വഴിയില്ലാതായി.അര്‍ഹമായ നഷ്ട പരിഹാരം ലഭിക്കണമെന്നാണ് ഭാസ്‌ക്കരന്റെ ആവശ്യം.ജനവാസ മേഖലയില്‍ മണിക്കൂറുകള്‍ നിലയുറപ്പിച്ച ശേഷമാണ് കാട്ടാന പിന്‍വാങ്ങിയത്.കാട്ടുകൊമ്പന്‍ ജനവാസ മേഖലയില്‍ ഇറങ്ങി കൃഷിനാശം വരുത്തുന്നതുമൂലം പച്ചക്കറി കൃഷി ചെയ്യുന്ന തൊഴിലാളികളില്‍ ആശങ്ക വര്‍ധിച്ചു.