AutoLatest News

കിടിലന്‍ ലുക്കില്‍ ഷോട്ഗണ്‍ 650 മോട്ടോവേഴ്‌സ്; ലിമിറ്റഡ് എഡിഷന്‍ മോഡലുമായി റോയല്‍ എന്‍ഫീല്‍ഡ്

ഗോവയില്‍ നടക്കുന്ന മോട്ടോവേഴ്‌സ് റോയല്‍ എന്‍ഫീല്‍ഡിന് ഉത്സവകാലമാണ്. മുന്‍വര്‍ഷങ്ങളിലും ഈ പരിപാടിയില്‍ സുപ്രധാന പ്രഖ്യാപനങ്ങളും അവതരണങ്ങളും നടത്താറുണ്ടെങ്കിലും ഈ വര്‍ഷം എത്തിയത് രണ്ട് മോഡലുകളാണ്. ഇതില്‍ ഒന്ന് ഹിമാലയന്‍ 450 ആണെങ്കില്‍ മറ്റൊന്നാണ് ഷോട്ഗണ്‍ 560 മോട്ടോവേഴ്‌സ് എഡിഷന്‍.

ലിമിറ്റഡ് എഡിഷന്‍ മോഡല്‍ എന്ന് വിളിക്കാവുന്ന വാഹനമാണ് നിയോ റെട്രോ ശ്രേണിയില്‍ എത്തിയിട്ടുള്ള ഷോട്ഗണ്‍ 650 മോട്ടോവേഴ്‌സ് എഡിഷന്‍. 4.25 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുന്ന ഈ ബൈക്ക് ബുക്ക് ചെയ്തിട്ടുള്ളവര്‍ക്ക് ജനുവരി മാസത്തോടെ കൈമാറാന്‍ സാധിക്കുമെന്ന് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നു. മീറ്റിയോര്‍ 650യെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള മോഡലാണ് ഷോട്ഗണ്‍ 650.

2021ലെ ഇ.ഐസി.എം.എയില്‍ എസ്.ജി.650 എന്ന പേരില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പാണ് ഷോട്ഗണ്‍ 650 മോട്ടോവേഴ്‌സ് എഡിഷന്‍. നിറങ്ങളില്‍ ചാലിച്ച ഷോട്ഗണ്‍ 650ല്‍ കറുപ്പിന്റെയും നീലയുടെയും കോമ്പിനേഷനില്‍ തീര്‍ത്തിരിക്കുന്ന ടാങ്ക്, വശങ്ങളിലെ പാനലിലും പിന്നിലെ ഫെന്‍ഡറിലും നീല നിറവും നല്‍കിയിരിക്കുന്നു.

648 സി.സി. പാരലല്‍ ട്വിന്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. ഇത് 47 ബി.എച്ച്.പി. പവറും 52 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സും ഇതില്‍ പ്രവര്‍ത്തിക്കും. 120 കൊല്ലം നീളുന്ന ചരിത്രത്തിലെ ഏറ്റവും ആധുനികമായ മോട്ടര്‍സൈക്കിള്‍ കണ്‍സപ്റ്റ് എന്നായിരുന്നു മിലാന്‍ മോട്ടര്‍ ഷോയില്‍ അവതരിപ്പിക്കപ്പെട്ട എസ്ജി 650 റോയല്‍ എന്‍ഫില്‍ഡ് വിശേഷിപ്പിച്ചത്. 2018 ല്‍ ആദ്യമായി ഇറങ്ങിയ 650 ട്വിന്‍ മോട്ടര്‍സൈക്കിള്‍ ശ്രേണിയിലേക്കാണ് പുതിയ ബൈക്കിന്റെ വരവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!