
അടിമാലി: ദളിത് കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി അഡ്വ. എ രാജ എം എല്‍ എ. സംസ്ഥാനത്തെ പട്ടികവിഭാഗകാര്‍ക്ക് ബജറ്റില്‍ പ്ലാന്‍ അലോക്കേഷനായി ഉള്‍പ്പെടുത്തിയിരുന്ന തുക വെട്ടിച്ചുരുക്കിയെന്നാരോപിച്ച് ഭാരതീയ ദളിത് കോണ്‍ഗ്രസ് ഇന്നലെ എം എല്‍ എ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ദളിത് കോണ്‍ഗ്രസിന്റെ എം എല്‍ എ ഓഫീസ് മാര്‍ച്ച് രാഷ്ട്രീയ പ്രേരിതമാണെന്നും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികമായി തുക, സംസ്ഥാന സര്‍ക്കാര്‍ പിന്നോക്ക വിഭാഗത്തിനായി ഇത്തവണത്തെ ബഡ്ജറ്റില്‍ മാറ്റി വയ്ക്കുകയാണ് ചെയ്തിട്ടുള്ളതെന്നും എം എല്‍ എ അടിമാലിയില്‍ പറഞ്ഞു.