പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിനൊപ്പം പോളിസിയില്‍ മാറ്റം വരുത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലെ ചാറ്റ് ബാക്കപ്പുമായി ബന്ധപ്പെട്ട സേവന നിബന്ധനകള്‍ വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. ഗൂഗിള്‍ െ്രെഡവിലെ വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പുകള്‍ ഇനി സൗജന്യമായിരിക്കില്ല.
പുതിയ നയം വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കള്‍ക്ക് ഇതിനകം തന്നെ ബാധകമായിട്ടുണ്ട്. ആന്‍ഡ്രോയിഡിലെ വാട്ട്സ്ആപ്പ് ചാറ്റ് ബാക്കപ്പുകള്‍ ഗൂഗിളിന്റെ 15 ജിബി സ്റ്റോറേജ് പരിധിയില്‍ ഇനിമുതല്‍ വരും. അടുത്ത വര്‍ഷം ആദ്യം മുതല്‍, ആന്‍ഡ്രോയിഡിലെ വാട്ട്സ്ആപ്പ് ചാറ്റ് ഹിസ്റ്ററി ബാക്കപ്പുകള്‍ ഈ പരിധിയിലേക്കു ചേരും.
ഗൂഗിള്‍ അക്കൗണ്ടുകള്‍ അവരുടെ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ െ്രെഡവ്, ജിമെയില്‍, ഗൂഗിള്‍ ഫോട്ടോസ് എന്നിവയ്ക്കായി മൊത്തത്തില്‍ 15ജിബി സ്റ്റോറേജ് സ്പെയ്സ് വാ?ഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതല്‍ സ്റ്റോറേജ് സ്പേസ് ക്ലെയിം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ ?ഗൂ?ഗിള്‍ വണ്‍ സ്റ്റോറേജ് പണം മുടക്കേണ്ടിവരും.