പ്രൊഫഷണല്‍ ഗെയിമറായാല്‍ കാത്തിരിക്കുന്നത് ലക്ഷങ്ങള്‍; പ്രതിവര്‍ഷം 6 മുതല്‍ 12 ലക്ഷം രൂപ വരെ വരുമാനം
രാജ്യത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണ് ഗെയിമിങ്. നിരവധി പേര്‍ ഗെയിമിങ് പ്രൊഫഷനായി കൊണ്ടുപോകുന്നവരുണ്ട്. ഗെയിമിങ് പ്രൊഫഷനാക്കിയ പലര്‍ക്കും പ്രതിവര്‍ഷം 6 മുതല്‍ 12 ലക്ഷം രൂപ വരെ വരുമാനമായി ലഭിക്കുന്നുണ്ടെന്നാണ് പ്രമുഖ അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്പനിയായ എച്ച്പി പറയുന്നത്.
ഗെയിമിങ്ങിനെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ മനോഭാവത്തില്‍ മാറ്റമുണ്ടയതായും എച്ച്പി പറയുന്നു. മെട്രോ നഗരങ്ങള്‍ക്ക് പുറമെ ഗ്രാമ പ്രദേശങ്ങളിലും ഗെയിമിങ് മേഖല വളര്‍ന്നുകൊണ്ട് ഇരിക്കുകയാണ്. ഇന്ത്യയിലെ 5ജി വ്യാപനവും ഗെയിമിങ്ങിന്റെ പ്രചാരണത്തിന് ഒരു പരിധി വരെ സഹായിക്കുന്നുണ്ട്. പുരഷന്മാര്‍ക്ക് പുറമെ സ്ത്രീകളും ഓണ്‍ലൈന്‍ ഗെയിമുകളുടെ ഭാ?ഗമാകുന്നുണ്ട്.
അടുത്ത കാലത്തായി മികച്ച ഗെയിമര്‍മാര്‍ക്കായി ടൂര്‍ണമെന്റുകളും മറ്റും സംഘടിപ്പിക്കുന്നതില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നും ഇതിലൂടെ ഗെയിമര്‍മാര്‍ക്ക് വരുമാനം ഇരട്ടിയാക്കാനുള്ള സാധ്യത തുറന്നു കിട്ടിയെന്നും എച്ച്പി പറയുന്നു. ഗെയിമിങ് വളരുന്നതോടൊപ്പം ഗെയിമിങ്ങിനെ ചുറ്റിപ്പറ്റിയുള്ള പോര്‍ട്‌സ് മാനേജുമെന്റ് കരിയറുമായി ബന്ധപ്പെട്ട നിരവധി പേര്‍ക്ക് ജോലി ലഭിക്കുന്നതായും എച്ച്പി വ്യക്തമാക്കുന്നു. രാജ്യത്തെ 15 നഗരങ്ങളില്‍ നിന്ന് 3,000 ഗെയിമര്‍മാരെ തിരഞ്ഞെടുത്താണ് എച്ച്പി പഠനം നടത്തിയത്.
ഒരു പ്രൊഫഷണല്‍ ഗെയിമറായാല്‍ മുടക്കുന്നതിനേക്കാള്‍ കൂടുതല്‍ ലാഭിക്കാമെന്നതാണ് ഗെയിമിങ് പ്രൊഫഷന്റെ സവിശേഷത. ഇന്ത്യയിലുള്‍പ്പെടെ ഗെയിമിങ്ങിന് വേണ്ട പ്രത്സാഹനങ്ങള്‍ നിരവധി നടക്കാറുണ്ട്. എല്ലാ ഗെയിമും എല്ലാവര്‍ക്കും അനുയോജ്യമാകണം എന്നില്ല. ആയതിനാല്‍ തന്നെ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഗെയിം ഏതാണെന്ന് കണ്ടെത്തിയ ശേഷം ഈ പ്രൊഫഷനിലേക്ക് കടക്കുകയെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.