
അടിമാലി: വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ 39 കഞ്ചാവ് ചെടികളുമായി യുവാവ് അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സംഘത്തിന്റെ പിടിയിലായി. പനംകുട്ടി സ്വദേശി ഡെനിലാണ് അറസ്റ്റിലായത്. അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് സ്ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ രാജേന്ദ്രനും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നട്ടുവളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

പാകി മുളപ്പിച്ച നിലയില്‍ 18 സെന്റീമീറ്ററോളം വളര്‍ച്ചയെത്തിയ തൈകളാണ് കണ്ടെത്തിയത്. പ്രതിയെ കഴിഞ്ഞ കുറച്ച് നാളുകളായി എക്സൈസ് സംഘം നിരീക്ഷിച്ച് വരുകയായിരുന്നു. കഞ്ചാവ് ചെടികള്‍ വില്‍പ്പനയ്ക്ക് വേണ്ടിയാണ് പ്രതി വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ അടിമാലി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്തു.