അടിമാലിക്ക് സമീപം പീച്ചാടില്‍ മലഞ്ചരക്ക് കട കുത്തിത്തുറന്ന് മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ചു

അടിമാലി: അടിമാലിക്ക് സമീപം പീച്ചാടില്‍ മലഞ്ചരക്ക് കട കുത്തിത്തുറന്ന് മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ചു. അടിമാലി സ്വദേശി ഒട്ടയ്ക്കല്‍ ഷാജഹാന്റെ മലഞ്ചരക്ക് കടയിലാണ് മോഷണം നടന്നത്.വ്യാഴാഴ്ച്ച രാത്രിയിലാണ് പീച്ചാട് ടൗണിന് സമീപമുള്ള കടയില്‍ മോഷണം നടന്നത്. വ്യാഴാഴിച്ച വൈകിട്ട് കട അടച്ച്് പോന്ന ശേഷം വെള്ളിയാഴ്ച്ചയായതിനാല്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് ഷാജഹാന് അടിമാലിയില്‍ നിന്നും പീച്ചാടുള്ള കടയില്‍ എത്തിയത്. ഈ സമയത്താണ് കടക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 50 കിലോ ഉണക്ക ഏലക്കായും 300 കിലോ ഉണക്ക കാപ്പിക്കുരു മോഷണം പോയ വിവരം തിരിച്ചറിയുന്നത്. കടയുടെ പിന് ഭാഗം തകര്‍ത്താണ് മോഷ്ടാക്കള്‍ കടക്കുള്ളില്‍ പ്രവേശിച്ചത്. രണ്ട് ലക്ഷത്തിലധികം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി ഷാജഹാന് പറഞ്ഞു. വിജനമായ ഈ പ്രദേശത്ത് കാര്യമായി മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് പോലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. നാളുകള്‍ക്ക് മുമ്പും ഷാജഹാന്റെ കടയില്‍ നിന്ന് പണം മോഷണം പോയിരുന്നു. ഈ സംഭവത്തിലെ പ്രതികളെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.