
അടിമാലി: എക്സൈസ് വിമുക്തി മിഷന് ഹൊറൈസണ്‍ മോട്ടോഴ്സുമായി സഹകരിച്ച് നടത്തുന്ന ലഹരി വിരുദ്ധ വാഹന പ്രചരണ ജാഥക്ക് അടിമാലി വിശ്വദീപ്തി സ്കൂളില്‍ സ്വീകരണം നല്കി. സ്കൂളില്‍ ഈ വര്‍ഷം നടന്നു വരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചത്.അഡ്വ. എ രാജ എം എല്‍ എ യോഗം ഉദ്ഘാടനം ചെയ്തു.

സ്കൂള്‍ മാനേജര്‍ ഫാ. ഷിന്റോ കോലത്തുപടവില്‍ അധ്യക്ഷത വഹിച്ചു. മൂന്നാര്‍ എക്സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി രാജീവ് ലഹരി വിരുദ്ധ സന്ദേശം നല്കി. ഡോ. ഷാരോണ്‍ എലിസബത്ത് ക്ലാസ് നയിച്ചു. ഹൊറൈസന്‍ എം ഡി എബിന് എസ് കണ്ണിക്കാട്ട് സ്കൂളിന് അവാര്‍ഡ് സമ്മാനിച്ചു. അടിമാലി റേഞ്ച് വിമുക്തി കോ ഓര്‍ഡിനേറ്റര്‍ സുനീഷ്കുമാര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. രാജേഷ് ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. വികാസ് മൈക്കിള്‍, പി എം ബേബി, ഡോ. ബിജു മാത്യു മാന്തറക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ലഹരിക്കെതിരെ കുട്ടികളെ ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.