Latest NewsNational
കണ്ണീര്‍വാതക ഷെല്ലുകളുമായി രണ്ടു പേര്‍ നടുത്തളത്തിലേക്ക് ചാടി; ലോക്‌സഭയില്‍ വന്‍ സുരക്ഷവീഴ്ച

ലോക്‌സഭയില്‍ വന്‍ സുരക്ഷവീഴ്ച. കണ്ണീര്‍വാതക ഷെല്ലുകളുമായി രണ്ടു പേര്‍ നടുത്തളത്തിലേക്ക് ചാടി. സന്ദര്‍ശക ഗാലറിയില്‍ നിന്നാണ് രണ്ടു പേര്‍ ലോക്‌സഭയിലെ നടുത്തളത്തിലേക്ക് ചാടിയിത്. സര്‍ക്കാര്‍ വിരുദ്ധ മുദ്രവാക്യം വിളിച്ചുകൊണ്ടായിരുന്നു ഇവര്‍ എത്തിയത്. ഇവര്‍ എറിഞ്ഞ ഷെല്ലില്‍ നിന്ന് വന്ന പുക ലോക്‌സഭയില്‍ നിറഞ്ഞു.