
മൂന്നാര്‍: മൂന്നാറിലെ ജനവാസ മേഖലയില്‍ ഇറങ്ങിയുള്ള പടയപ്പയുടെ പരാക്രമം തുടരുന്നു. ജനവാസ മേഖലയില്‍ നിന്നും ഉള്‍വനത്തിലേക്ക് ഇനിയും പടയപ്പ പിന്‍വാങ്ങാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇന്ന് പുലര്‍ച്ചെ മൂന്നാര്‍ ഉദുമല്‍പ്പെട്ട അന്തര്‍സംസ്ഥാന പാതയിലെ കാറ്റാടിവളവില്‍ ഇറങ്ങിയ പടയപ്പ വാഹനത്തിന് നേരെ ആക്രമണം നടത്തി. അയല്‍ സംസ്ഥാനത്ത് നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ വാഹനത്തിന് നേരെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.
പുലര്‍ച്ചെ 4.30 ഓടെ ആയിരുന്നു സംഭവം. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ അപകടം ഒഴിവായി. കാറിന്റ മുന്‍വശത്തെയും പിന്‍വശത്തെയും ചില്ലുകള്‍ തകര്‍ത്ത പടയപ്പ തുമ്പി കൈ ഉപയോഗിച്ച് കാറിന്റെ മുകള്‍ ഭാഗത്ത് നിന്നും താഴേക്ക് അമര്‍ത്തുകയും ചെയ്തു.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ അഞ്ചിലധികം തവണയാണ് പടയപ്പ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്. സിമന്റ് കയറ്റി വന്ന ലോറി പിറകോട്ട് തള്ളി നീക്കി പരാക്രമം നടത്തിയ പടയപ്പ ഇരുചക്രവാഹനത്തിന് നേരെയടക്കം ആക്രമണം നടത്തിയിരുന്നു.