Education and careerLatest News

ജില്ലയിലെ പ്രധാന നിയമനങ്ങൾ

ആയുഷ് മിഷനില്‍ കരാര്‍ നിയമനം

ജില്ലയിലെ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളായ ഗവ. ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികളിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി പര്‍പ്പസ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ജി എന്‍ എം നഴ്‌സിംഗ്. പ്രതിമാസ വേതനം 15000 രൂപ. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം തൊടുപുഴ കാരിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ ഡിസംബര്‍ 16 ന് ശനിയാഴ്ച രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-291782.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

തൊടുപുഴ നഗരസഭയില്‍ ഹെല്‍ത്ത് ഗ്രാന്റ് ഉപയോഗിച്ച് പ്രവര്‍ത്തനമാരംഭിക്കുന്ന വെങ്ങല്ലൂര്‍, കുമ്മംകല്ല്, പഴുക്കാക്കുളം എന്നീ മൂന്ന് അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് കേന്ദ്രങ്ങളിലേക്ക് മെഡിക്കല്‍ ഓഫീസേഴ്‌സിനെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ യോഗ്യത തെളിക്കുന്ന രേഖകള്‍ സഹിതം ഡിസംബര്‍ 20 ന് മുമ്പായി മുനിസിപ്പല്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. പ്രായപരിധി 2023 ഡിസംബര്‍ 1 ന് 67 വയസ് കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭാ ഓഫീസുമായി ബന്ധപ്പെടാം.

അഡീഷണല്‍ ഗവ. പ്ലീഡര്‍ നിയമനം

ഇടുക്കി ജില്ലയില്‍ കട്ടപ്പന സബ് കോടതിയിലേക്ക് അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തസ്തികയില്‍ നിയമനം നടത്തുവാന്‍ യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുളളവരും ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉളളവരും 60 വയസ്സ് കവിയാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ വിശദമായ ബയോഡാറ്റ (ജനന തീയതി, ഇ മെയില്‍ ഐഡി, എന്റോള്‍മെന്റ് തീയതി, പ്രവൃത്തിപരിചയം, ഫോണ്‍ നമ്പര്‍, പോലീസ് സ്റ്റേഷന്‍) സഹിതം ഡിസംബര്‍ 20ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് ഇടുക്കി ജില്ലാ കളക്ടര്‍ മുമ്പാകെ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232242.

ക്ലറിക്കല്‍ അസിസ്റ്റന്റ്് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ഇടുക്കി ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലുളള വിവിധ ഓഫീസുകളിലേക്ക് താല്‍ക്കാലിക ക്ലറിക്കല്‍ അസിസ്റ്റന്റ്് നിയമനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബിരുദം, ആറുമാസത്തില്‍ കുറയാത്ത പി.എസ്.സി അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ് വിജയം, സാധുവായ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കാര്‍ഡ് എന്നിവയാണ് യോഗ്യത. പ്രായപരിധി 21 -35 വയസ്സ്. 10,000 രൂപയായിരിക്കും പ്രതിമാസ ഹോണറേറിയം. ക്ലറിക്കല്‍ അസിസ്റ്റന്റ്ുമാരുടെ സേവനം അല്ലെങ്കില്‍ പരിശീലന കാലയളവ് ഒരു വര്‍ഷമായിരിക്കും. സേവനം തൃപ്തികരമാണെങ്കില്‍ ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് കൂടി സേവന കാലയളവ് ദീര്‍ഘിപ്പിച്ചു നല്‍കും.നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സാധുവായ എംപ്ലോയ്‌മെന്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ഡിസംബര്‍ 23ന് 5 മണിക്ക് മുമ്പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 -296297.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!