മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിയെ രണ്ടാഴ്ച്ചക്കകം തിരികെ നിയമിക്കാന്‍ ഉത്തരവ്

മൂന്നാര്‍: മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിക്കത്ത് സ്വീകരിച്ചതില്‍ വീഴ്ച്ച വരുത്തിയെന്നാരോപിച്ച് സ്ഥലം മാറ്റിയ മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിയെ രണ്ടാഴ്ച്ചക്കകം തിരികെ നിയമിക്കാന്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന ജി.പി.ഉദയകുമാറിനെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ മേയ് 14ന് കോഴിക്കോട് തൂണേരി പഞ്ചായത്തിലേക്ക് സ്ഥലം മാറ്റിയത്.
തന്നെ അകാരണമായി സ്ഥലം മാറ്റിയതിനെതിരെ ഉദയകുമാര്‍ കെഎ ടിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണിപ്പോള്‍ ഉദയകുമാറിന് അനുകൂല ഉത്തരവ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ മാര്‍ച്ച് 29 നാണ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദീപ രാജ്കുമാര്‍ രാജിവച്ചത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമെത്തിയാണ് ദീപ രാജിക്കത്ത് സെക്രട്ടറിക്ക് നല്‍കിയത്. തന്നെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഒപ്പിടാന്‍ നേതാക്കള്‍ നിര്‍ബന്ധിച്ചെന്നും വഴങ്ങാതെ വന്നതോടെ തന്റെ പേരില്‍ വ്യാജ ഒപ്പിട്ട ശേഷം തന്നെ ബലമായി സെക്രട്ടറിയുടെ മുന്‍ പിലെത്തിച്ച് കത്ത് കൈമാറുകയാണ് ഉണ്ടായതെന്നും കാട്ടി ദീപ തിരഞ്ഞെടു പ്പു കമ്മിഷന് പരാതി നല്‍കിയിരുന്നു.
തിരഞ്ഞെടുപ്പു കമ്മിഷന്റെ തെളിവെടു പ്പില്‍ പഞ്ചായത്ത് സെക്രട്ടറി, രാജിക്ക ത്തില്‍ പ്രസിഡന്റ് തന്റെ മുന്‍പില്‍ വച്ചല്ല ഒപ്പിട്ടതെന്ന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ദീപയെ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ അനുവദി ക്കുകയും വീഴ്ച വരുത്തിയ സെക്രട്ടറി യെ സ്ഥലം മാറ്റാന്‍ നിര്‍ദേശം നല്‍കു കയും ചെയ്തു. ഈ നടപടിക്കെതിരെയായിരുന്നു തന്നെ അകാരണമായി സ്ഥലം മാറ്റിയെന്നാരോപിച്ച് ജി പി ഉദയകുമാര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്..
ഇതിനെ തുടര്‍ന്നാണിപ്പോള്‍ ഉദയകുമാറിനനുകൂലമായ ഉത്തരവ് ഉണ്ടായിട്ടുള്ളത്.
ആര്‍ട്ടിക്കിള്‍ 243 കെ പ്രകാരം പഞ്ചായത്തു സെക്രട്ടറിക്കെതിരെയുള്ള ശിക്ഷണ നടപടികള്‍ നിലനില്‍ക്കുന്നതല്ലെന്നും സ്ഥലം മാറ്റിയ ഉത്തരവ് റദ്ദുചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നാര്‍ പഞ്ചായത്തില്‍ തിരികെ നിയമിക്കാനും കെഎടി ചെയര്‍മാന്‍ ജസ്റ്റീസ് സി.കെ. അബ്ദുള്‍ റഹീം ഉത്തരവിടുകയായിരുന്നു.


