
മാങ്കുളം: വനംവകുപ്പിനെതിരെ മാങ്കുളത്ത് ഡ്രൈവർമാരുടെ കൂട്ടായ്‌മ പ്രതിഷേധം സംഘടിപ്പിച്ചു. വിനോദ സഞ്ചാര മേഖലയെ തകർക്കാൻ വനം വകുപ്പുദ്യോഗസ്ഥർ ശ്രമം നടത്തുന്നുവെന്നാരോപിച്ചും വിനോദ സഞ്ചാരികളെത്തുന്ന ഇടങ്ങളിൽ വനംവകുപ്പ് അവകാശവാദമുന്നയിച്ച് കടന്ന് കയറ്റത്തിന് ശ്രമിക്കുന്നുവെന്നാരോപിച്ചും ഡ്രൈവർമാരുടെ കൂട്ടായ്മയുടെ ഭാഗമായ മാങ്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെ വനംവകുപ്പുദ്യോഗസ്ഥർ മർദ്ദിച്ചതിനെതിരെയുമായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിൻ്റെ ഭാഗമായി ഡ്രൈവർമാർ പ്രകടനം നടത്തി.

റേഷൻകട സിറ്റി യിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം മാങ്കുളം പള്ളിസിറ്റിയിൽ സമാപിച്ചു. തുടർന്ന് പ്രതിഷേധക്കാർ മാങ്കുളം ഡി എഫ് ഒയുടെ കോലം കത്തിച്ചു. മാങ്കുളം പള്ളി വികാരി ഫാ. മാത്യു കരോട്ട് കൊച്ചറക്കൽ സംസാരിച്ചു.