KeralaLatest News

വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്കാരം ഇന്ന് നടക്കും. ആലുവ ആലങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ രാവിലെ 10.30നാണ് ഖബറടക്കം. ഇന്നലെ കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലും കളമശേരിയിലും നടന്ന പൊതുദർശനത്തിൽ ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിച്ചത്.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മന്ത്രി പി രാജീവ്‌, രമേശ്‌ ചെന്നിത്തല തുടങ്ങിയവർ ഇന്നലെ അന്തിമോപചാരം അർപ്പിച്ചു. കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ്‌ ഉള്ളപ്പെടയുള്ളവർ ഇന്ന് അന്തിമോപചാരം അർപ്പിക്കും. രാവിലെ 10 മണി വരെ വീട്ടിൽ പൊതുദർശനം സജ്ജീകരിച്ചിട്ടുണ്ട്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന വികെ ഇബ്രാഹിം കുഞ്ഞ് ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. നാല് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായിരുന്നു ഇബ്രാഹിംകുഞ്ഞ്, മധ്യകേരളത്തിലെ ലീഗിൻറെ ജനകീയമുഖമായിരുന്നു.

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിന്റിക്കേറ്റ് മെമ്പർ, ഗോശ്രീ ഐലന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ ഏക അനൗദ്ദ്യോഗിക അംഗം, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്‌മെന്റ് അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പർ തുടങ്ങിയ ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!