KeralaLatest NewsLocal news

കേരളത്തില്‍ വാഹന നികുതി കൂടുതല്‍, ഞാന്‍ പറഞ്ഞതെല്ലാം സത്യമാണെന്നു ദൈവത്തിനറിയാം’; കെ ബി ഗണേഷ്‌കുമാര്‍

കേരളത്തില്‍ വാഹന നികുതി കൂടുതലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. വാഹന രജിസ്‌ട്രേഷനിലൂടെ ലഭിക്കേണ്ട പണം മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു. ഇത് സര്‍ക്കാര്‍ പരിശോധിക്കുമെന്നും കണക്ക് പറഞ്ഞതിനാല്‍ ആരും കൊല്ലാന്‍ വരേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തന്നെ മനഃപൂര്‍വം ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. തന്നെ ഉപദ്രവിക്കാന്‍ ചിലര്‍ക്ക് പ്രത്യേക താത്പര്യമുണ്ടെന്നും മന്ത്രി പറഞ്ഞു. താന്‍ ആരെയും ദ്രോഹിക്കാറില്ല. ഞാന്‍ പറഞ്ഞതെല്ലാം സത്യമാണെന്നു ദൈവത്തിനറിയാം. ഞാന്‍ ഇനി കണക്ക് പറയുന്നില്ല. ഇനി ഒരു തീരുമാനവും എടുക്കുന്നില്ല. ശിക്ഷിച്ചു കഴിഞ്ഞാല്‍ പിന്നെ തീരുമാനം എടുക്കേണ്ടല്ലോ. എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രൈവറ്റ് മേഖല സംസ്ഥാനത്തിന് ആവശ്യമാണ്. ബസ് സര്‍വീസുകളില്‍ റീ ഷെഡ്യുളിങ് നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!