
ഇടുക്കി ജില്ലാ വ്യവസായകേന്ദ്രം ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഡ്രൈവര്‍ ഇല്ലാതെ ഇന്ധനം ഉള്‍പ്പടെ വാഹനം വാടകക്ക് നല്‍കുന്നതിന് താല്‍പര്യമുളള സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സംബന്ധിച്ച വിവരങ്ങളും അപേക്ഷാ ഫോമും ജില്ലാ വ്യവസായ കേന്ദ്രം ഇടുക്കി, താലൂക്ക് വ്യവസായ ഓഫീസ് തൊടുപുഴ, പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല എന്നിവിടങ്ങളിലെ നോട്ടീസ് ബോര്‍ഡില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 235207.
