
അടിമാലി: 1961 മുതല്‍ പ്രവര്‍ത്തിച്ച് വരുന്ന അടിമാലി കല്ലാര്‍ വട്ടിയാര്‍ സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ വാര്‍ഷികാഘോഷവും രക്ഷകര്‍ത്തൃദിനവും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ മിനി ടീച്ചറെ ആദരിക്കലും നടന്നു. പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ്കുമാര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം അഡ്വ. ഭവ്യ കണ്ണന് മുഖ്യപ്രഭാഷണം നടത്തി. പള്ളിവാസല്‍ ഗ്രാമപഞ്ചായത്തംഗം സി എസ് അഭിലാഷ് അവാര്‍ഡ് ജേതാവായ മിനി റ്റീച്ചറേയും അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം മിനി ലാലു സ്കൂള്‍ പ്രതിഭകളേയും ആദരിച്ചു.സ്കൂള്‍ പി ടി എ പ്രസിഡന്റ് ബിജോ തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം എഫ് രാജ, സ്കൂള്‍ ഹെഡ്മിസ്ട്രസ് മിനി തോമസ്, ഷമിം സി എച്ച്, മണി എസ്, സുമ ജീമോന്‍, ബിന്‍സ് ഐസക്ക്, അലീന പി ഇ, ബിന്‍സിമോള്‍ ജോഷി തുടങ്ങിയവര്‍ സംസാരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.