ബൈസൺവാലി 4805 നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം, കുടുംബസംഗമം, ഓണാഘോഷം ആഘോഷിച്ചു

ബൈസൺവാലി 4805 നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും ഓണാഘോഷവും കരയോഗം പ്രസിഡന്റ് ശ്രീ അനീഷ് കൊച്ചൻ പറമ്പിൽ അധ്യക്ഷനായിത്തുടങ്ങി. ഈശ്വര പ്രാർത്ഥനയോടും ആചാര്യവന്ദനത്തോടുകൂടിയാണ് പരിപാടികൾക്ക് തുടക്കമായത്.
കരയോഗം സെക്രട്ടറി ശ്രീ അഭിലാഷ് വി.ആർ. വയലിൽ സ്വാഗതം അർപ്പിക്കുകയും വാർഷിക വരവ്–ചിലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. ഹൈറേഞ്ച് എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി പി.റ്റി. അജയൻ നായർ ഭദ്രദീപം കൊളുത്തി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.
വാർഷിക പൊതുയോഗത്തിന് ആശംസകൾ നേർന്ന് ഹൈറേഞ്ച് എൻ.എസ്.എസ് യൂണിയൻ ഭരണസമിതി അംഗം കെ.വി. അജയകുമാർ, വനിതാ സമാജം പ്രസിഡന്റ് ശ്രീമതി മഞ്ജു അനിൽകുമാർ, വനിതാ സമാജം സെക്രട്ടറി ശ്രീമതി ലത ജനാർദ്ദനൻ, കരയോഗം ജോയിന്റ് സെക്രട്ടറി അനീഷ് കോട്ടപ്പടിയിൽ, ഖജാൻജി സജീവ് കുളങ്ങര വയലിൽ, ഇലക്ട്രോൾ മെമ്പർ ബിനീഷ് തടത്തേൽ, ശശിധരൻ നായർ മണ്ണാവീട്, ബിജു പുത്തൻപുരക്കൽ എന്നിവർ സംസാരിച്ചു.
സമുദായത്തിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുകയും എസ്.എസ്.എൽ.സി, +2 വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. കുട്ടികൾക്കായി വിവിധ കലാ മത്സരങ്ങൾ സംഘടിപ്പിച്ചും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
കരയോഗം വൈസ് പ്രസിഡന്റ് അഭിലാഷ് പുതിയടത്ത് കൃതജ്ഞത രേഖപ്പെടുത്തി സമ്മേളനം സമാപിച്ചു.