
അടിമാലി: അടിമാലി എസ് എന്‍ ഡി പി യൂണിയന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനവും ഏകദിന പഠന ക്ലാസും നാളെ നടക്കും. അടിമാലി എസ് എന്‍ ഡി പി യൂണിയന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 64 വര്‍ഷമാകുകയാണ്. 27 ശാഖായോഗങ്ങള്‍ അടിമാലി യൂണിയന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. യൂണിയന്റെ നവീകരിച്ച ആസ്ഥാനമന്ദിര ഉദ്ഘാടനം നാളെ നടക്കും. രാവിലെ 10ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് അടിമാലി യൂണിയന്‍ കണ്‍വീനര്‍ സജി പറമ്പത്ത് അറിയിച്ചു.

യൂണിയന്‍ ചെയര്‍മാന്‍ ബിജു മാധവന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കും.കെ ഡി രമേശ്, ചെമ്പന്‍കുളം ഗോപീ വൈദ്യര്‍, പി രാജന്‍, വിനോദ് ഉത്തമന്‍, സുധാകരന്‍ ആടിപ്ലാക്കല്‍, കെ പി ബിനു, പി ടി ഷിബു, ജി അജയന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും.എം ബി ശ്രീകുമാര്‍, സുരേഷ് കോട്ടക്കകത്ത്, കെ എസ് ലതീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.യൂത്ത് മൂവ്‌മെന്റ്, വനിതാ സംഘം ഭാരവാഹികള്‍ സംബന്ധിക്കും.പരിപാടിയുടെ ഭാഗമായി എസ് എന്‍ ഡി പി യോഗം കൗണ്‍സിലര്‍ പി ടി മന്മഥന്‍ നയിക്കുന്ന പഠന ക്ലാസും നടക്കും.