
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തില്‍ ബാലസഭ കുട്ടികളുടെ സംഗമവും കലോത്സവവും സംഘടിപ്പിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്തംഗം രേഖ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി.സിജി, ഗ്രാമപഞ്ചായത്തംഗങ്ങളായ ദീപാ രാജീവ്, ജിന്‍സി മാത്യു, റൂബി സജി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വിദ്യാലയങ്ങളില്‍ പഠനം നടത്തുന്ന കുട്ടികള്‍ കലോത്സവത്തിന്റെ ഭാഗമായി.