അടിമാലി ശാന്തഗിരി ശ്രീമഹേശ്വര ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് നാളെ തുടക്കം കുറിക്കും

അടിമാലി: അടിമാലി ശാന്തഗിരി ശ്രീമഹേശ്വര ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് നാളെ തുടക്കം കുറിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 9 വരെ 10 ദിവസം നീളുന്നതാണ് ഉത്സവാഘോഷം. ക്ഷേത്രം തന്ത്രി പൂത്തോട്ട ലാലന്‍ തന്ത്രിയുടെയും ക്ഷേത്രം മേല്‍ശാന്തി മഠത്തുംമുറി അജിത്ത് ശാന്തിയുടെയും കാര്‍മ്മികത്വത്തില്‍ നാളെ വൈകിട്ട് 6.44നും 7.15നും ഇടയില്‍ ഉത്സവത്തിന് കൊടി ഉയരുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഉത്സവത്തിന്റെ ഭാഗമായി 10 ദിവസവും ക്ഷേത്രത്തില്‍ പ്രത്യേക പൂജാ ചടങ്ങുകള്‍ നടക്കും. ഉത്സവത്തിന്റെ ആറാം ദിവസം രാവിലെ സുബ്രഹ്മണ്യ പൂജയും വൈകിട്ട് അഭിഷേക കാവടി ഘോഷയാത്രയും നടക്കും. ഏഴാം ദിവസം വൈകിട്ട് 5.30ന് താലപ്പൊലി ഘോഷയാത്ര നടക്കും. ദൃശ്യകലകളും വാദ്യമേളങ്ങളും അണി നിരക്കും. എട്ടാം ദിവസം വൈകിട്ട് പുഷ്പാഭിഷേകവും തായമ്പകയും പള്ളിവേട്ടയും നടക്കും.

മഹാശിവരാത്രി ദിവസമായ ഒമ്പതാം ദിവസം ആറാട്ട് മഹോത്സവവും മഹാശിവരാത്രി പൂജയും നടക്കും.പത്താം ദിവസം പിതൃപൂജകളും ബലിതര്‍പ്പണവും നടക്കും. ഉത്സവഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ എല്ലാ ദിവസവും പ്രഭാത ഭക്ഷണവും വൈകിട്ട് പ്രസാദമൂട്ടും ക്രമീകരിച്ചിട്ടുണ്ട്. ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് ക്ഷേത്രം ഭാരവാഹികളായ ദേവരാജന്‍ ചെമ്പോത്തിങ്കല്‍, ടി പി അശോകന്‍, എസ് കിഷോര്‍, സന്തോഷ് മാധവന്‍ തുടങ്ങിയവര്‍ അറിയിച്ചു.