KeralaLatest NewsLocal news
ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മൂന്നാര്‍ കന്നിമല സന്ദര്‍ശിച്ചു

മൂന്നാര്‍: മൂന്നാര്‍ കന്നിമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മണിയുടെ ബന്ധുക്കളെ ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയായിരുന്നു മെത്രാന്‍ കന്നിമലയിലെത്തിയത്. മണിയുടെ വീട്ടിലെത്തിയ മെത്രാന്‍ ബന്ധുക്കളെ ആശ്വസിപ്പിച്ചു. കാട്ടുമൃഗാക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങളുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.

കാട്ടാന ആക്രമണം ഉണ്ടായ പ്രദേശത്തും ഇടുക്കി രൂപതാ മെത്രാന്‍ എത്തി സ്ഥിതി വിലയിരുത്തി.രൂപതയിലെ മറ്റ് വൈദികരും മെത്രാനൊപ്പമുണ്ടായിരുന്നു.ഇന്നലെ മൂന്നാറിലെ വന്യമൃഗ ആക്രമണത്തിനെതിരെ ഇടുക്കി രൂപത വൈദിക സമിതി പ്രമേയം പാസാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് കാട്ടാന ആക്രമണം ഉണ്ടായ പ്രദേശത്തും മരണപ്പെട്ട മണിയുടെ വീട്ടിലും രൂപതാ മെത്രാന്‍ സന്ദര്‍ശനം നടത്തിയത്.