
അടിമാലി: ജില്ലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. അടിമാലി കാഞ്ഞിര വേലി ഭാഗത്താണ് ഇന്ന് രാവിലെ ആക്രമണം ഉണ്ടായത്. പ്രദേശവാസിയായ ഇന്ദിര രാമകൃഷ്ണനാണ് മരിച്ചത്.
കാട്ടാന ആക്രമണം ഉണ്ടായ ശേഷം ഇന്ദിരയെ കോതമംഗലത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ 8.30തോടു കൂടി വയോധികയായ ഇന്ദിരക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായതായാണ് വിവരം. രൂക്ഷമായ കാട്ടാന ശല്യം നിലനില്‍ക്കുന്ന പ്രദേശമാണ് കാഞ്ഞിരവേലി മേഖല.
കാട്ടാനകള്‍ ജനവാസ മേഖലയില്‍ ഇറങ്ങുകയും കൃഷിനാശം വരുത്തുകയുമൊക്കെ ചെയ്യുന്നത് പ്രദേശത്ത് ആവര്‍ത്തിക്കാറുണ്ട്. നാളുകള്‍ക്ക് മുമ്പ് ഇതിനെതിരെ പ്രദേശവാസികള്‍ പ്രത്യക്ഷ സമര രംഗത്ത് തന്നെ വന്നിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ പ്രദേശത്ത് കാട്ടാന ആക്രമണത്തില്‍ ഒരു ജീവന്‍ നഷ്ടമായിട്ടുള്ളത്.