
അടിമാലി: അടിമാലി കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ സംസ്‌ക്കാര ചടങ്ങുകള്‍ നടന്നു. പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം മൃതദേഹം ഇന്നലെ കാഞ്ഞിരവേലിയിലെ വീട്ടില്‍ എത്തിച്ചിരുന്നു. മന്ത്രിമാരായ റോഷി അഗ്‌സ്റ്റിയനും പി രാജീവും ഇന്ദിരയുടെ വീട്ടില്‍ എത്തി.അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി, അഡ്വ. എ രാജ എം എല്‍ എ, രമേശ് ചെന്നിത്തല എന്നിവരും കാഞ്ഞിരവേലിയിലെ വീട്ടിലെത്തി. ജനപ്രതിനിധികള്‍ അടക്കം വന്‍ ജനാവലിയുടെ സാനിധ്യത്തിലാണ് മൃതദേഹം സംസ്‌ക്കരിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെയാണ് വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നത്. ഇടുക്കി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ്, ദേവികുളം എം എല്‍ എ അഡ്വ. എ രാജ അടക്കുമുള്ളവര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. ഇന്ന് മുതല്‍ സ്‌പെഷ്യല്‍ ആര്‍ ആര്‍ ടി ടീം കാഞ്ഞിര വേലി മേഖലയില്‍ നിരീക്ഷണം നടത്തും. മരണപെട്ട ഇന്ദിരയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ കൈമാറി.

അതേ സമയം ഇന്ദിര കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോതമംഗലത്ത് നടത്തുന്ന പ്രതിഷേധം ഇന്നും തുടര്‍ന്നു. വനം വകുപ്പ് ജനങ്ങളെ സംരക്ഷിക്കുവാന്‍ യാതൊരു ഇടപെടലും നടത്തുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.