
മാങ്കുളം: കുരിശുപാറ ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം കുറിക്കും. 6,7,8 തിയതികളിലായാണ് ശിവരാത്രി മഹോത്സവം നടക്കുന്നത്. ബ്രഹ്മശ്രീ ശിവനാരായണ തീര്‍ത്ഥ തന്ത്രിയുടെയും ക്ഷേത്രം മേല്‍ശാന്തി രവീന്ദ്രന്‍ ശാന്തിയുടെയും ക്ഷേത്രം ശാന്തി റ്റി എ ദീപു ശാന്തിയുടെയും കാര്‍മ്മികത്വത്തിലാണ് ഉത്സവാഘോഷങ്ങള്‍ നടക്കുന്നത്.
എല്ലാ ദിവസവും ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്ക് പുറമെ പ്രത്യേക പൂജാ ചടങ്ങുകള്‍ നടക്കും. ഇന്ന് ഉച്ചക്ക് 12.12നും 12.25നും ഇടയില്‍ ഉത്സവത്തിന് കൊടി ഉയരും. വൈകിട്ട് അത്താഴ പൂജക്ക് ശേഷം ലളിതസഹസ്രനാമാര്‍ച്ചന പാരായണം നടക്കും. വ്യാഴാഴിച്ച രാവിലെ 8.15ന് നവകം, പഞ്ചഗവ്യം അഭിഷേകം എന്നിവയും വൈകിട്ട് 5.30ന് ശ്രീബലിയും 6.30ന് ദീപാരാധനയും നടക്കും. വെള്ളിയാഴ്ച്ച ക്ഷേത്രത്തില്‍ രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം, നവഗ്രഹ പൂജ, സുധര്‍ശന ഹോമം, സഹസ്ര ജലാഭിഷേകം എന്നിവയും വൈകിട്ട് 5.30ന് ഗുരുപൂജയും 7ന് ദീപാരാധനയും നടക്കും. തുടര്‍ന്ന് താലപ്പൊലി ഘോഷയാത്രയുടെ എതിരേല്‍പ്പും പ്രസാദമൂട്ടും നടക്കും.

ശനിയാഴ്ച്ച പുലര്‍ച്ചെ 4ന് ആറാട്ടിനും 5ന് ആറാട്ട് എതിരേല്‍പ്പിനും ശേഷം 5.15ന് ഉത്സവത്തിന് കൊടിയിറങ്ങും. തുടര്‍ന്ന് ക്ഷേത്രത്തില്‍ ശിവരാത്രി ബലി നടക്കും. ഉത്സവത്തിന്റെ രണ്ടാം ദിവസവും മൂന്നാം ദിവസവും രാത്രി വിവിധ കലാപരിപാടികള്‍ അരങ്ങേറുമെന്ന് ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ ബി സതീശന്‍, റ്റി ആര്‍ സന്തോഷ്, റ്റി എസ് ലിജീഷ് എന്നിവര്‍ അറിയിച്ചു.